കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകൾ ഇനി പ്രൊജക്ട് ബീക്കൺ ടൗണുകളാക്കും.

കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകൾ ഇനി പ്രൊജക്ട് ബീക്കൺ ടൗണുകളാക്കും.
Aug 13, 2026 05:52 PM | By PointViews Editor

കണ്ണൂർ: ശുചിത്വവും സുസ്ഥിരതയും ജനപങ്കാളിത്തവും ഉറപ്പാക്കി കണ്ണൂർ ജില്ലയിലെ പ്രധാന ടൗണുകളെ മാതൃകാ ടൗണുകളാക്കി മാറ്റുന്നതിനുള്ള 'പ്രൊജക്ട് ബീക്കൺ ടൗൺ (Project Beacon Town) പദ്ധതിക്ക് തുടക്കമാകുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ സർക്കാർ വകുപ്പുകളുടെയും ജനകീയ കൂട്ടായ്മകളുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.‘ശുചിത്വം’, സുസ്ഥിരത, ജനപങ്കാളിത്തം എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള പദ്ധതിയുടെ ജനകീയ സന്ദേശം ‘എന്റെ ടൗൺ – എന്റെ അഭിമാനം’ എന്നതാണ്.പദ്ധതിയുടെ ആദ്യഘട്ടം ആഗസ്ത് 15 മുതൽ ഒക്ടോബർ 2 വരെ പെട്ടെന്ന് പൂർത്തിയാക്കാൻ കഴിയുന്ന ശുചിത്വ പ്രവർത്തനങ്ങൾക്കാണ് മുൻഗണന. പദ്ധതിപ്രദേശത്ത് ബെയ്സ് ലൈൻ സർവ്വെ നടത്തി ശുചിത്വ പ്രശ്നങ്ങളും അടിസ്ഥാനസൗകര്യ വിടവുകളും കണ്ടെത്തി അടിയന്തര കർമ്മ പദ്ധതി തയ്യാറാക്കും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ കണ്ടെത്തി ശുചീകരിക്കൽ, പൊതുശൗചാലയങ്ങൾ പ്രവർത്തനക്ഷമമാക്കൽ, പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്ന ഇടങ്ങൾ ശുചീകരിക്കൽ, മാലിന്യശേഖരണം ശക്തിപ്പെടുത്തൽ, അനധികൃത പോസ്റ്റുകളും ഫ്ളക്സ് ബോർഡുകളും നീക്കം ചെയ്യൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഈ ഘട്ടത്തിൽ പൂർത്തിയാക്കും.ആഗസ്ത് 15 മുതൽ ഒക്ടോബർ 2 വരെ ജനകീയ ക്ലീനിങ്ങ് ഡ്രൈവുകളും ഓണം ഉൾപ്പെടെയുള്ള ഉത്സവകാലയളവിൽ പ്രത്യേക ശുചിത്വ-ഗ്രീൻ പ്രോട്ടോക്കോൾ പ്രവർത്തനങ്ങളും സംഘടിപ്പിക്കും.ഒക്ടോബർ 3 മുതൽ മാർച്ച് 31 വരെ കൂടുതൽ സമയം, ഫണ്ട്, സാങ്കേതിക അനുമതി, വകുപ്പുതല ഏകോപനം എന്നിവ ആവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കും. നടപ്പാത, ഡ്രെയിനേജ്, തെരുവുവിളക്ക്, കുടിവെള്ള സൗകര്യം, പൊതുശൗചാലയ നവീകരണം, പാർക്കിങ് ക്രമീകരണം, വെണ്ടർ സോണിങ്ങ്, പോക്കറ്റ് പാർക്സ്, ലാൻഡ് സ്‌കേപ്പിങ്ങ്, സി.സി.ടി.വി, ഗ്രീൻ വിജിലൻസ് തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൽ ഉൾപ്പെടും.

100% മാലിന്യശേഖരണത്തിന് മുൻഗണന

100 ശതമാനം വാതിൽപ്പടി മാലിന്യശേഖരണം, ഉറവിടതല മാലിന്യ വേർതിരിക്കൽ, ശാസ്ത്രീയ മാലിന്യ സംസ്കരണം എന്നിവ ശക്തിപ്പെടുത്തും. മാലിന്യം വലിച്ചെറിയുന്ന സ്ഥലങ്ങൾ വീണ്ടും രൂപപ്പെടാതിരിക്കാനുള്ള സ്ഥിരം നിരീക്ഷണവും പ്രതിരോധ സംവിധാനവും ഏർപ്പെടുത്തും.

പൊതുസ്ഥലങ്ങളിലെ തുപ്പൽ നിയന്ത്രിക്കുന്നതിനും പൊതുസ്ഥലങ്ങളിൽ മൂത്രമൊഴിക്കുന്ന പ്രവണത ഒഴിവാക്കുന്നതിനും ശുചീകരണം, ബോധവൽക്കരണം, പൊതുശൗചാലയ സൗകര്യം, സൈനേജ്, മോണിറ്ററിങ്ങ്എന്നിവ സംയോജിപ്പിച്ചുള്ള ഇടപെടലുകൾ നടത്തും.

ജനപങ്കാളിത്തം പദ്ധതിയുടെ കരുത്ത്

ഹരിതകർമ്മസേന, കുടുംബശ്രീ, വ്യാപാരി സംഘടനകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, യുവജന സംഘടനകൾ, നാഷനൽ സർവ്വീസ് സ്‌കീം, എൻ സി സി സ്‌റ്റൂഡൻസ്, പോലീസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ, സർക്കാർ ഓഫീസുകൾ, പൊതുജനങ്ങൾ എന്നിവയെ പദ്ധതിയുടെ ഭാഗമാക്കും.

“എന്റെ ടൗൺ – എന്റെ അഭിമാനം” എന്ന സന്ദേശത്തിലൂടെ ടൗണിന്റെ ശുചിത്വവും പരിപാലനവും ജനങ്ങളുടെ കൂട്ടായ ഉത്തരവാദിത്തമാക്കുകയാണ് ലക്ഷ്യം.

ബീക്കൺ ടൗൺ വിലയിരുത്തുന്നതിന് മൂല്യനിർണ്ണയ സംവിധാനം ഏർപ്പെടുത്തും. ശുചിത്വവും മാലിന്യസംസ്കരണവും, ഹരിത പെരുമാറ്റച്ചട്ടം, പൊതുസൗകര്യങ്ങൾ, പരിസ്ഥിതി പരിപാലനം, ജനപങ്കാളിത്തം, സുസ്ഥിരതയും മോണിറ്ററിങും എന്നിവ പ്രധാന മാനദണ്ഡങ്ങളായിരിക്കും.

Las principales ciudades del distrito de Kannur pasarán a ser Ciudades Modelo del Proyecto.

Related Stories
വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

Sep 3, 2026 07:25 AM

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ കാട്ടുപന്നി

വീട്ടുമുറ്റത്ത് കാട്ടാന, വീട്ടുകിണറ്റിൽ...

Read More >>
പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്

Sep 3, 2026 07:19 AM

പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ ഗപ്പീസ്

പേരാവൂർ അഗ്നിരക്ഷാ നിലയത്തിൻ്റെ നീന്തൽ പരിശീലനം - റസ്ക്യൂ...

Read More >>
വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

Sep 2, 2026 09:44 AM

വയോജന വകുപ്പിൽ തസ്തികകൾ വിന്യസിച്ചു

വയോജന വകുപ്പിൽ തസ്തികകൾ...

Read More >>
പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

Sep 2, 2026 08:25 AM

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ് ചെയ്തു

പുലിയോടുള്ള ആത്മാർഥത മൂത്ത് അതിജീവിതരുടെ കാപ്പിത്തോട്ടം വെട്ടിനശിപ്പിച്ച സെക്ഷൻ ഫോറസ്റ്റ് ഓഫിസറെ സസ്പെൻഡ്...

Read More >>
ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

Sep 1, 2026 09:05 PM

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ സ്ക്വയറാകും

ഇനി സ്കൂളുകളിൽ ഡിജിറ്റൽ സ്ക്വയർ വരും. കണ്ണൂർ ജില്ലയിലെ 463 സ്കൂളുകൾ...

Read More >>
അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ  ബാല്യസ്പന്ദനം

Sep 1, 2026 07:27 PM

അങ്കണവാടികളിൽ സെപ്റ്റംബർ 2 മുതൽ ബാല്യസ്പന്ദനം

അങ്കണവാടികളിൽ സെപ്റ്റംബർ 2...

Read More >>
Top Stories